ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ ആര് കെ നഗറില്‍ മുഖ്യമന്ത്രി ജയലളിത എതിരാളികള്‍ ഇല്ലാതെ മുന്നേറുന്നു. ആദ്യ ഒരു മണിക്കൂറിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജയലളിതയ്ക്ക് 9000 വോട്ടിന്റെ ലീഡ് ആണ് ഉള്ളത്.
പ്രമുഖരാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും മത്സരിക്കാത്ത ആര് കെ നഗറില്‍ സി പി ഐ സ്ഥാനാര്‍ത്ഥി മാത്രമാണ് ഒരു എതിരാളിയായി ജയലളിതയ്ക്ക് എതിരെ ഉണ്ടായിരുന്നത്.