മോദിയുടെ പ്രസംഗം തത്സമയ സംപ്രേക്ഷണം ചെയ്തില്ല; പകരം ഒരു തമിഴ് ഗാനവും നാടകവും; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

തുമ്പി എബ്രഹാം
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (15:19 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയ സംപ്രേക്ഷണം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ദൂരദര്‍ശന്‍ പൊദിഗായ് അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടര്‍ ആര്‍ വസുമതിയെ ഒക്ടോബര്‍ 1 ന് ദൂരദര്‍ശന്റെ തമിഴ്‌നാട് വിഭാഗമാണ് താത്ക്കാലികമായി പുറത്താക്കിയത്.

മദ്രാസ് ഐഐടിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 56മത് വാര്‍ഷിക യോഗത്തിലും സിംഗപ്പൂർ‍- ഇന്ത്യ ഹക്കാത്തോണിലും പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ആ സമയത്ത് ചെന്നൈയിലെ ദൂരദര്‍ശന്‍ നിലയത്തില്‍ ഒരു തമിഴ് ഗാനവും നാടകവും ആണ് സംപ്രേക്ഷണം ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
 
സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസസിന്റെ ഉപ നിയമത്തിലെ 10ആം ചട്ടപ്രകാരം ആണ് വസുമതിക്കെതിരെ താത്ക്കാലിക പുറത്താക്കല്‍ നടപടി എടുത്തത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article