ഹിമാലയത്തിലുണ്ടാകുന്ന മഞ്ഞുരുകലിന്‍റെ ഫലമായി സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന ഉയർച്ചകാരണം നാല് ഇന്ത്യൻ നഗരങ്ങൾ ഭീഷണിയിൽ. കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ നഗരങ്ങൾ അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്ണ് കണ്ടെത്തി. ഈ നഗരങ്ങള്‍ ഉള്‍പ്പടെ ലോകത്താകമാനം 45 നഗരങ്ങളെയാണ് അപകടകരമായ പട്ടികയിൽ പെടുത്തിയത്.