ചെന്നൈ പോരൂരിലെ കെട്ടിട ദുരന്തത്തിന് കാരണമായത് നിര്‍മാണത്തിലെ പിഴവുകള്‍. ചെന്നൈ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ അധികൃതര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കെട്ടിട നിര്‍മാണത്തിലുണ്ടായ ഘടനാപരമായ അപാകതകളാണ് കാരണം. ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് പണികളില്‍ ജാഗ്രതയില്ലായിരുന്നു. അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി.
കെട്ടിടം തകര്‍ന്ന രീതിയില്‍നിന്ന് തന്നെ ഇത് വ്യക്തമാണ്. കെട്ടിടത്തിന്‍റ മുകള്‍ ഭാഗവും താഴ് ഭാഗവും ഒരേ സമയമാണ് നിലംപൊത്തിയത്. പോരൂര്‍ തടാകത്തില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് തകര്‍ന്ന കെട്ടിടം സ്ഥതി ചെയ്തിരുന്നത്.
പ്രദേശത്തെ മണ്ണിന്‍െറ അവസ്ഥയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിന്‍െറ ഭാരം താങ്ങാന്‍ ശേഷിയുള്ളതല്ല ഇവിടത്തെ മണ്ണെന്നാണ് നിഗമനം.