കാണാതായ വ്യോമസേനാ വിമാനത്തിന് കടലിനടിയിൽ നിന്ന് സൂചന തരാനുള്ള ശേഷിയില്ലെന്നു റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (08:00 IST)
കാണാതായ വ്യോമസേനാ വിമാനത്തിലെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിന് വെള്ളത്തിനടിയിൽനിന്ന് സൂചന തരാനുള്ള ശേഷിയില്ലെന്നു വെളിപ്പെടുത്തൽ. വിമാനം കാണാതായി 11 ദിവസമായിട്ടും ഇതുവരേയും ഒരു സൂചനയും ലഭിച്ചിട്ടില്ല. അതിനിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്.
 
ഒരു സൂച്അനയും ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ തിരച്ചിൽ അതീവ ദുഷ്കരമായിരിക്കുകയാണ്. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ചാണ് കടലിനടിയിൽ ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ശക്തമായ ശബ്ദതരംഗങ്ങൾ കടലിലേക്ക് അയക്കുകയും അത് ഏതെങ്കിലും ലോഹ പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്നുണ്ടോയെന്നു പരിശോധിക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. 
 
രണ്ട് ഇഎൽടികളാണു കാണാതായ വിമാനത്തിലുള്ളത്. ഒന്ന് ഫ്രഞ്ച് നിർമിതവും മറ്റൊന്ന് യുഎസ് നിർമിതവുമാണ്. എന്നാല്‍ കടലിനടിയിൽ പ്രവർത്തിക്കാത്ത തരം ഇഎൽടികളാണ് കാണാതായ വിമാനത്തിലുള്ളത്. ഇതാണ് തിരച്ചില്‍ ദുഷ്കരമാക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article