കേരളത്തിലെ നാല് അണക്കെട്ടുകളുടെയും ഉടമസ്ഥാവകാശം തമിഴ്നാടിന് ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ അണക്കെട്ടുകളുടെ ഉടമസ്ഥാവകാശമാണ് ഇവര്‍ വീണ്ടും ഉറപ്പിക്കുന്ന തരത്തില്‍ പറഞ്ഞത്.
ഈ അണക്കെട്ടുകള്‍ പരിപാലിക്കുന്നതും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് തമിഴ്നാട് ആണ് ഈ കാര്യത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തെറ്റാണെന്നും അവര്‍ പറഞ്ഞു.