ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു
ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ രാജിവെയ്ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് ശേഖര്‍ ദത്ത്.
നേരത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷിയും നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാറും സ്ഥാനം രാജിവെച്ചിരുന്നു.
ഇതിനിടെ ഗവര്‍ണ്ണര്‍ മാരുടെ രാജിആവശ്യത്തില്‍ രാഷ്ട്രപതി വിരുദ്ധാഭിപ്രായമെടുക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ രാഷ്ട്രപതിക്ക് അംഗീകരിക്കേണ്ടിവരും.