ജാഗ്രത കൈവിടരുത്: കൊവിഡ് പ്രതിരോധം ശക്തമായി തുടരണമെന്ന് സംസ്ഥാനങ്ങ‌ൾക്ക് കേന്ദ്ര നിർദേശം

Webdunia
വെള്ളി, 18 മാര്‍ച്ച് 2022 (20:47 IST)
തെക്ക് കിഴക്കേ ഏഷ്യയിലും യൂറോപ്പിലും കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. കൊവിഡ് പ്രതിരോധത്തിൽ വീഴ്‌ച്ച വരുത്തരുതെന്നും പരിശോധന, സാമൂഹ്യാകലം, ചികിത്സ, വാക്‌സിനേഷന്‍ എന്നീ പ്രതിരോധ മാര്‍ഗങ്ങള്‍ തുടരണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
 
പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിനും സാമ്പിളുകളുടെ പരിശോധന ഉറപ്പാക്കുകയും വാക്‌സിന്‍ വിതരണം ശക്തമാക്കണമെന്നും ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് തടയണമെന്നും നിർദേശത്തിൽ പറയുന്നു.ചൈനയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ കോവിഡ്ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article