ഓക്‌സിജൻ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (13:57 IST)
മെഡിക്കൽ ഓക്‌സിജൻ യുക്തിസഹമായി ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം. ഓക്‌സിജൻ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് കേന്ദ്രനിർദേശം. അതേസമയം രാജ്യത്ത് മെഡിക്കൽ ഓക്‌സിജന് ക്ഷാമമില്ലെന്നും കേന്ദ്രസ‌ർക്കാർ വ്യക്തമാക്കി.
 
ഇന്നലെ രാജ്യത്ത് ആദ്യമായി കൊവിഡ് രോ‌ഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നിരുന്നു. നിലവിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ഇന്ത്യയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ഓക്‌സിജന്റെ ആവശ്യകതയും വർദ്ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രനിർദേശം.
 
രാജ്യത്ത് നിലവിൽ മതിയായ ഓക്‌സിജൻ ലഭ്യമാണ്. ഓക്‌സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾ കൺട്രോൾ റൂമുകൾ തുടങ്ങണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്ഥാവനയിൽ പറയുന്നു. നേരത്തെ മഹാരാഷ്ട ഓക്‌സിജൻ സിലിണ്ടറുകൾക്ക് ക്ഷാമം നേരിടാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article