സ്വകാര്യ എഫ്‌എം റേഡിയോകള്‍ക്കു വാര്‍ത്താ പ്രക്ഷേപണത്തിനുള്ള അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ചുള്ള ചട്ടങ്ങള്‍ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ് മന്ത്രാലയം. ഇതു സംബന്ധിച്ചു തത്ത്വത്തില്‍ അനുമതി നല്‍കിയതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.
എന്നാല്‍ ഓള്‍ ഇന്ത്യ റേഡിയോ അല്ലെങ്കില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിന്നു സ്വീകരിക്കുന്ന വാര്‍ത്തയായിരിക്കണം പ്രക്ഷേപണം ചെയ്യേണ്ടതെന്ന നിബന്ധന സര്‍ക്കാര്‍ എഫ്‌എം ചാനല്‍ മേധാവികളെ അറിയിച്ചതായാണ് സൂചന.
സ്വകാര്യ എഫ്‌എം റേഡിയോകള്‍ക്ക് വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.