കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വര്‍ഷകാല സമ്മേളനത്തിനുശേഷം
ശനി, 19 ജൂലൈ 2014 (17:58 IST)
മോഡി മന്ത്രിസഭയുടെ അഴിച്ചുപണി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു ശേഷം നടന്നേക്കുമെന്ന് സൂചന. ഗ്രാമീണ, പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടേയ്ക്കു ശേഷം ആവകുപ്പിന് ഇതുവരെ മന്ത്രിയേ നിശ്ചയിച്ചിരുന്നില്ല. പുനഃസംഘടന നടന്നാല്‍ ആദ്യം നികത്തുക ഈ ഒഴിവായിരിക്കും.
കുടാതേ പ്രതിരോധ മന്ത്രാലയത്തിനും പുതിയ മന്ത്രിയെ നിശ്ചയിച്ചേക്കും. നിലവില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ധനകാര്യം കോര്‍പറേറ്റ് അഫേഴ്‌സ് വകുപ്പുകള്‍ക്കു പുറമേയാണ് ജെയ്റ്റിലി പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്നത്.
വാജ്‌പേയി മന്ത്രിസഭയില്‍ കഴിവ് തെളിയിച്ചവര്‍ക്കും യുവാക്കള്‍ക്കുമായിരിക്കും പുനഃസംഘടനയില്‍ മുന്‍ഗണന നല്‍കുക. അങ്ങനെയാണെങ്കില്‍ നിലവില്‍ ഭരണഭാരമേറെയുള്ള ആഭ്യന്തര, ധന, കൃഷി മന്ത്രാലയങ്ങളില്‍ കൂടുതല്‍ സഹമന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കും. ഓഗസ്റ്റ് 14ന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.