കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 5 ജനുവരി 2015 (17:56 IST)
കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സ്യൈത്തിന്റെ വെടിയേറ്റ് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഹിരാഗറിലെ സാംബ സെക്ടറിലാണ് സംഭവം. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയാകുകയാണ്. സാംബ, കാത്വ പോസ്റുകള്‍ക്കുരേ പാക് സ്യൈം വെടിവയ്പ്പ് നടത്തുന്നത്.

കത്വ സെക്ടറിലെ സെക്ടറിലെ ബിഎസ്എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെയും പാകിസ്ഥാന്‍ സുരക്ഷാസേന വെടിവെപ്പ് നടത്തിയിരുന്നു. ശനിയാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ജവാന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിവെപ്പ് തീവ്രവാദികളെ സഹായിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആരോപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.