സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയിൽ ഇന്ന് തീരുമാനം, പരീക്ഷ റദ്ദാക്കിയേക്കുമെന്ന് സൂചന

Webdunia
വ്യാഴം, 25 ജൂണ്‍ 2020 (07:49 IST)
ന്യൂഡൽഹി: കൊവിഡിനെ തുറ്റർന്ന് മാറ്റിവെച്ച സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് സുപ്രീം കോറ്റതിയെ അറിയിക്കും.പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
 
മാറ്റിവെച്ച പരീക്ഷകൾ അടുത്തമാസം ഒന്ന് മുതൽ 15 വരെ നടത്താം എന്നായിരുന്നു സിബിഎസ്ഇയുടെ പ്രഖ്യാപനം. എന്നാൽ ഇതിനെതിരെ ഒരു കൂട്ടം രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതേ സമയം പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യം ഇപ്പോളില്ലെന്ന് സിബിഎസ്ഇ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.പരീക്ഷ റദ്ദാക്കുകയാണെങ്കിൽ ഇതുവരെയുള്ള പരീക്ഷയുടെ ശരാശരി മാർക്ക് അവസാന മാർക്കിന് കണക്കാക്കാം എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article