ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം അന്വേഷിക്കാനാവില്ലെന്ന്സി.ബി.ഐ. അന്വേഷണം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നാണ് അനുസരിച്ച് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐയുടെ നിലപാടെടുത്തത്.മൂന്നു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സി ബിഐയ്ക്ക് മുന്‍പില്‍ വെച്ചിരുന്നു. എന്നാല്‍ സമയപരിധി വച്ച് അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു സിബിഐ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 17നാണ് ഡി കെ രവിയെ ബംഗളൂരുവിലെ ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമാഫിയയ്ക്കെതിരേ ശക്തമായ നിലപാടെടുത്ത് പ്രസിദ്ധനായ ഉദ്യോഗസ്ഥായിരുന്നു ഡി കെ രവി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.