ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സിപി കൃഷ്ണന് നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്സ്റ്റൈല്‍ ബിസിനസിലൂടെയാണ് അറിയപ്പെട്ടത്. മുംബൈയില്‍ 1986 ല്‍ ലീലാ ഹോട്ടലിലൂടെ രാജ്യമെങ്ങും വ്യാപിച്ച ഹോട്ടല്‍ ബിസിനസും അദ്ദേഹം തുടക്കമിട്ടു.
2010 ല്‍ പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ഹോട്ടല്‍ ശൃംഗലയുടെ പ്രവര്‍ത്തനമികവില്‍ അമേരിക്കന്‍ അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി സയന്‍സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2013 ല്‍ ലീലാ ഗ്രൂപ്പ് ചെയര്മാന് ഒഴിഞ്ഞ അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു.