ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ എങ്ങനെ ഉറങ്ങാന്‍ സാധിക്കും: ഖുശ്ബു

Webdunia
തിങ്കള്‍, 11 മെയ് 2015 (17:26 IST)
ജയലളിതയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു.പതിനെട്ട് വര്‍ഷമായി ജുഡീഷറിയ ജയലളിത അവഹേളിക്കുകയായിരുന്നെന്നും പുറത്തുവന്നാല്‍ എങ്ങനെ കുറ്റബോധമില്ലാതെ കിടന്ന് ഉറങ്ങാന്‍ സാധിക്കുമെന്നും ഖുശ്ബു ചോദിച്ചു.
ഇതുകൂടാതെ ജയലളിതയ്ക്ക് അനുകൂലമായ വിധിലഭിക്കാന്‍ എഐഡി എം കെ പ്രവര്‍ത്തകര്‍ അമ്പലങ്ങളിലും മറ്റും പ്രത്യേക പൂജ നടത്തിയതിനേയും ഖുശ്ബു വിമര്‍ശിച്ചു. എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥയാക്കുന്നത് തെറ്റ് ചെയ്താലും വമ്പന്‍ പൂജകള്‍ നടത്തിയാല്‍ ദൈവങ്ങള്‍ രക്ഷിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതാണ് ഖുശ്ബു പറഞ്ഞു.

നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ സെപ്തംബറില്‍ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഡി എം കെയില്‍ നിന്നും രാജിവെച്ച് ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നത്. നേരത്തെ അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജലളിതയെ കൂടാതെ തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരുടെയും ശിക്ഷ കോടതി റദ്ദാക്കി.