ജനങ്ങൾക്ക് ആശ്വാസമായി പാചകവാതക സിലിണ്ടറിന് 200 രൂപ കുറച്ച് കേന്ദ്രം, സബ്സിഡി പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2023 (17:20 IST)
ജനങ്ങള്‍ക്ക് ആശ്വാസമായി പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഗാര്‍ഹികാവശ്യത്തിനായുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായാണ് വിവരം. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
 
ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂൂപ വരും. ജൂലൈയില്‍ എണ്ണവിതരണ കമ്പനികള്‍ സിലിണ്ടര്‍ വിലയില്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. മെയ് മാസം 2 തവണ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില വര്‍ധിപ്പിച്ചത്. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article