ഇന്തോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഓഗസ്റ്റ് 2023 (11:40 IST)
ഇന്തോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. അതേസമയം സുനാമി സാധ്യതയില്ലെന്ന് ഇന്തോനീഷ്യന്‍, യു.എസ് ഭൗമശാസ്ത്ര ഏജന്‍സികള്‍ വ്യക്തമാക്കി.
 
ഭൂചലനം ബാലി കടലിന് വടക്കും ലോമ്പോക് ദ്വീപുകള്‍ക്കും മധ്യേ മതാരമില്‍ 203 കിലോമീറ്റര്‍ ആഴത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം യുറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്മോളജി സെന്ററാണ് വ്യക്താക്കിയത്. 6.1, 6.5 തീവ്രതയുള്ള രണ്ട് തുടര്‍ഭൂചലനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article