സി ദിവാകരനെ സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍‌നിന്ന് ഒഴിവാക്കി

Webdunia
ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (14:51 IST)
സി ദിവാകരനെ  സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന്‌ ഒഴിവാക്കി. സിപിഐ ദേശീയ കൗണ്‍സിലാണ്‌ തീരുമാനം എടുത്തത്‌. തന്നെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സി ദിവാകരന്‍ ദേശീയ കൗണ്‍സിലിന്‌ കത്ത്‌ നല്‍കിയിരുന്നു. ദിവാകരന്റെ കത്ത്‌ കൂടി പരിഗണിച്ചാണ്‌ അദ്ദേഹത്തെ ദേശീയ കൗണ്‍സിലില്‍ ഒഴിവാക്കിയതെന്ന്‌ സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്‌ഡി അറിയിച്ചു.
 
സംസ്‌ഥാനം നടപടി എടുത്ത സാഹചര്യത്തില്‍ ദേശീയ നിര്‍വാഹക സമിതിയില്‍ തുടരാനാകില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സി ദിവാകരന്‍ കത്ത്‌ നല്‍കിയത്‌. തിരുവനന്തപുരം മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ്‌ സി ദിവാകരനെതിരേ സംസ്‌ഥാന നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്‌. അദ്ദേഹത്തെ ദേശീയ കൗണ്‍സിലില്‍ നിലനിര്‍ത്തും.
 
ന്യൂഡല്‍ഹിയില്‍ സമാപിച്ച സിപിഐ ദേശീയ കൗണ്‍സില്‍ യോഗം 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അടുത്ത വര്‍ഷം മാര്‍ച്ച്‌ 25 മുതല്‍ 29 വരെ പുതുച്ചേരിയില്‍ വച്ച്‌ നടത്താനും തീരുമാനിച്ചു. ആദ്യം ഏപ്രിലില്‍ നടത്താനിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ മാര്‍ച്ചിലേക്ക്‌ മാറ്റുകയായിരുന്നു.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.