താന്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ത്തുപുത്രനാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത് അധികാരത്തില്‍ എത്താനാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് വെറുപ്പാണ് ഉള്ളത്. യു പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ പോലും ബി ജെ പിക്ക് സാധിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.
ബി ജെ പിക്കെതിരെ മാത്രമല്ല സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യത്തിനെതിരെയും മായാവതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഉത്തര്‍പ്രദേശിലെ വിവിധ വേദികളില്‍ ശിവ്‌പാല്‍ യാദവിനെ അധിക്ഷേപിക്കുകയാണ് മുലായം ചെയ്തത്. മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ബി എസ് പി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.