അനധികൃത സ്വത്ത് കേസ്: യെദിയൂരപ്പയ്ക്കെതിരെ വീണ്ടും അന്വേഷണം

Webdunia
ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (13:19 IST)
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ എംപിക്കെതിരായ  അനധികൃത സ്വത്ത് സമ്പാദനകേസ് വീണ്ടും അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. കീഴ്‌ക്കോടതി വിധി തള്ളിയാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.

2008ല്‍ ആണ് യെദിയൂരപ്പയ്ക്കെതിരെ കേസിന് ആസ്പദമായ സംഭവം നടന്നത്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹവും കുടുംബവും 6000 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നും, സര്‍ക്കാര്‍ ഭൂമി ബന്ധുക്കള്‍ക്കും മക്കള്‍ക്കുമായി മറിച്ചു നല്‍കിയെന്നാണ് ആരോപണം.

ഷിമോഗയില്‍ നിന്നുള്ള മൂന്ന് അഭിഭാഷകര്‍ ലോകായുക്ത കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കിയത്. അനധികൃത ഖനന കേസില്‍ ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യെഡിയൂരപ്പയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.