മുന്‍ സ്പീക്കറും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന് വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തനിക്ക് പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് ദുരന്തമാണെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
യുവതി പരാതി ഉന്നയിച്ചതോടെ ഈ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. ഇരയ്ക്ക് നീതികിട്ടുന്നതിന് അവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. അതേസമയം, യു.ഡി.എഫ് ഭരണകാലത്തെ രണ്ടു വര്‍ഷവും യുവതിക്ക് നീതി ലഭിച്ചില്ല എന്നതും ഗൗരവമുള്ള കാര്യമാണ്. ആരോപണം ഉയര്‍ന്ന ഉടന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.