ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മൊഡി ബ്രസീലിലേക്ക് യാത്രയായി

Webdunia
ഞായര്‍, 13 ജൂലൈ 2014 (16:53 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് യാത്രതിരിച്ചു.ബ്രിക്സ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ മോഡി ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.ബ്രസീല്‍ പ്രസി‌ഡന്റ് ദില്‍മ റൂസഫ്,​ ചൈനീസ് പ്രസി‌ഡന്റ് സി ജിന്‍പിങ്,​ റഷ്യന്‍പ്രസിഡന്റ് വ്ളാഡിമര്‍പുടിന്‍ എന്നിവരുമായി മോഡി ചര്‍ച്ച നടത്തും.

കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍,
വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്,​ ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം എന്നിവരും മോഡിയോടൊപ്പമുണ്ട്.കാലവസ്ഥാ വ്യതിയാനവും വ്യാപാര രംഗത്തെ പ്രശ്നങ്ങളുമാണ് ഇത്തവണ ബ്രിക്സ്  ഉച്ചകോടി ചര്‍ച്ച ചെയ്യുക.