ഒരേ പെൺകുട്ടിയെ പ്രേമിച്ച കൗമാരക്കാർ തമ്മിൽ സംഘർഷം: 16 കാരൻ മരിച്ചു

എ കെ ജെ അയ്യർ

ഞായര്‍, 25 ഓഗസ്റ്റ് 2024 (16:55 IST)
നാമക്കല്‍ : ഒരേ പെണ്‍കുട്ടിയെ പ്രേമിച്ച സംഭവത്തില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 16 വയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലെ എരുമപ്പെട്ടിയിലാണ് സംഭവം.
 
സംഘര്‍ഷത്തിനിടെസഹവിദ്യാര്‍ഥി ശക്തമായി തള്ളിയതിനെ 'തുടര്‍ന്നു താഴെ വീണു ബോധരഹിതനായ വിദ്യാര്‍ത്ഥി മരിക്കുകയായിരുന്നു.തമിഴ്‌നാട് നാമക്കല്‍ എരുമപ്പെട്ടിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍.ആകാശ് ആണു മരിച്ചത്. സഹവിദ്യാര്‍ഥി രതീഷാണ് വിദ്യാര്‍ത്ഥിയെ തള്ളിയത്. 
 
ആകാശം രതീഷും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നു. പോലീസ് കേനെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ആകാശിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപെട്ട് ബന്ധുക്കള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍