ഇനി മുതൽ വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ദളിത് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ബോംബെ
ഹൈക്കോടതി. ഇത് സംബന്ധിച്ച് വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. ബോംബെ ഹൈക്കടതിയിലെ നാഗ്പൂർ ബെഞ്ചിന്റേതാണ് നടപടി. ബി.പി.ധര്‍മാധികാരി, ഇസെഡ്.എ.ഹഖ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന് നിർദേശം നൽകിയത്.
സര്‍ക്കാര്‍ രേഖകളില്‍ ‘ദളിത്’ എന്ന പദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പങ്കജ് മെശ്രാം എന്നയാൾ രണ്ടു വര്‍ഷം മുമ്പ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. മാധ്യമങ്ങളിലും നിര്‍ദേശം നടപ്പാക്കണമെന്നു പങ്കജ് മെശ്രാമിന്റെ അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്നാണ് കോടതി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയത്.