‘മാണി എരങ്ങയെ പോലെ, മൃതസഞ്ജീവനി കൊടുത്താൽ പോലും ഇനി യു ഡി എഫ് രക്ഷപ്പെടില്ല‘: വെള്ളാപ്പള്ളി

വെള്ളി, 8 ജൂണ്‍ 2018 (14:45 IST)
മാണി എരണ്ടയെ പോലെയാണ് എന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും. മാണി യു ഡി എഫിലേക്ക് തന്നെ തിരികെ വരുമെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷൻ.  
 
എരണ്ട താറാവിനെ പോലെയാണ്. താറാവ് കരയിലും വെള്ളത്തിലും കാണും. എന്നാൽ എരണ്ട എത്ര പറന്നാലും വെള്ളത്തെലെ ചെന്നു വീഴൂ പക്ഷെ ഇത് എൽ ഡി എഫിന് മനസിലാകാതെ പോയി എന്നും വെള്ളാപ്പള്ളി പറഞ്ഞു. 
 
രാജ്യസഭ സീറ്റ് മാണിക്ക് നൽകിയതോടേ യു ഡി എഫ് തോൽക്കുകയും മാണി ജയിക്കുകയുമാണ് ചെയ്തിരിക്കുന്നത്. യുഡി എഫ് തമ്മിലടിച്ച് തീരാൻ പോകുകയാണ്. മൃതസഞ്ജീവനി കൊടുത്താൽ പോലും ഇനി യുഡി എഫ് രക്ഷപ്പെടില്ലന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍