കടല കൊറിച്ചുകൊണ്ട് കൊളസ്ട്രോളിനോട് നോ പറയാം !

വെള്ളി, 8 ജൂണ്‍ 2018 (13:35 IST)
വെറുതെ കടല കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വെറുതെ ഇരിക്കുന്ന നേരങ്ങളിലും യാത്ര ചെയ്യുമ്പോഴുമെല്ലാം കടല കൊറിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. ഇത് അത്യന്തം ഗുണകരമാണ് എന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു.
 
കോളസ്ട്രോളിനെ കുറക്കാൻ നിലക്കടലക്ക് സാധിക്കും എന്നാണ് പഠനത്തിൽ പറയുന്നത്. ഇത് വഴി രക്തസമ്മർദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സാധിക്കും. ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റസ്പോൺസിബിൾ മെഡിസിനിൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
 
ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ  കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കും. ബാർലി, ബദാം ഓട്സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്ട്രോൾ കുറക്കും എന്ന് പഠനത്തിൽ പറയുന്ന. ഇവ ചേർത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍