ബോംബ് ഭീഷണിയെത്തുടർന്ന് ടർക്കിഷ് വിമാനം ഡൽഹിയിൽ ഇറക്കി. ബാങ്കോക്ക് - ഇസ്താംബൂൾ വിമാനമാണ് അടിയന്തരമായി ഇറക്കിയത്. പരിശോധനയ്ക്കായി വിമാനം ഒഴിഞ്ഞ സ്ഥത്തേക്ക് മാറ്റി. 148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഒഴിപ്പിച്ചു.
പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ല. ശുചിമുറിയിലെ കണ്ണാടിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടെത്തിയത്. വിമാനത്തിന്റെ ചരക്കു സൂക്ഷിക്കുന്നതിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. അഗ്നിശമന യൂണിറ്റുകളും ഡോഗ് സ്ക്വാഡും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.