ബോളിവുഡ് താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍; അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്‌ടര്‍മാര്‍

ശനി, 16 ഏപ്രില്‍ 2016 (12:41 IST)
പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിനെ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്‌ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയിലാണ് 93കാരനായ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
അടുത്ത 72 മണിക്കൂർ വളരെ പ്രധാനപ്പെട്ടതാണെന്നും  48 മണിക്കൂറിനുള്ളിൽ ആരോഗ്യനിലയിൽ പുരോഗതിയില്ലെങ്കിൽ ഐ സി യുവിലേക്ക് മാറ്റേണ്ടി വരുമെന്നും ലീലാവതി ആശുപത്രിയിലെ ഡോ ജലിൽ പർകാർ പറഞ്ഞു. അദ്ദേഹത്തിന് പനിയും ഛർദ്ദിയുമുണ്ടെന്നും ന്യൂമോണിയ അലട്ടുന്നുണ്ടെന്നും ഡോ പര്‍കര്‍ പറഞ്ഞു.
 
1944ൽ തന്റെ 22ആം വയസ്സിലാണ് സിനിമയിൽ അരങ്ങേറിയത്. ട്രാജഡി കിങ് ഓഫ് ബോളിവുഡ് എന്നാണ് ദിലീപ് അറിയപ്പെടുന്നത്. 1998ൽ പുറത്തിറങ്ങിയ ഖിലാ ആണ് അവസാനം അഭിനയിച്ച ചിത്രം. കഴിഞ്ഞ വർഷം രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക