കൂട്ടക്കൊല നടത്തി ബോക്കോ ഹറാമും ഖിലാഫത്ത് പ്രഖ്യാപിച്ചു!

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (16:47 IST)
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൂട്ടക്കൊല നടത്തി പിടിച്ചെടുത്ത സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഖിലാഫത്ത് പ്രഖ്യാപിച്ച മാതൃകയില്‍ നൈജീരിയന്‍ തീവ്രവാദികളായ ബോക്കോഹറാമും ഖിലാഫത്ത് പ്രഖ്യപനം നടത്തി.

തങ്ങളുടെ നിയന്ത്രണത്തിലുള്ള നോന്‍ത്ത് ഈസ്റ്റ് നൈജീരിയ പട്ടണത്തിലാണ് ഇസ്ലാമിക് ഖിലാഫത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസമാണ് ആ നഗരം തീവ്രവാദികളുടെ പിടിയില്‍ അമന്‍ന്നത്. തീവ്രവാദികളുടെ തലവന്‍ അബൂബക്കന്‍ ഷേക്കു ഖിലാഫത്ത് പ്രഖ്യാപിക്കുമ്പോള്‍ അനുയായികള്‍ പട്ടണത്തില്‍ നിന്ന് പിടികൂടി തറ്റവിലാക്കിയവരെ വെടിവച്ച് കൊന്നുകൊണ്ടിരിക്കുകയായിരുന്നു.

52 മിനുറ്റ് ദൈന്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് അബൂബക്കര്‍ ഖിലാ‍ഫത്ത് പ്രഖ്യാപിച്ചത്. അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് തങ്ങള്‍ ഈ നഗരത്തിലെത്തിയെന്നും ഇനി ഇവിടെ വിട്ട് പോകാതെ ഈ നഗരത്തില്‍ തന്നെ താമസിക്കുമെന്നാണ് വീഡിയോയില്‍ അബൂബക്കന്‍ ഷേക്കു പറയുന്നത്. ഈ നഗരം പിടിച്ചെടുക്കാന്‍ കഴിഞ്ഞതിന് അള്ളാഹുവിനോട് നന്ദി പറയുന്നതായി അബൂബക്കന്‍ പ്രഖ്യാപിക്കുന്നത് വീഡിയോയില്‍ കാണാം.

തെക്കന്‍ നൈജീരിയയില്‍ ശക്തമായ ഒരു ഇസ്ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ബോക്കോഹറാം മുന്നേറുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം ഗ്വോസ നഗരം റിബലുകളുടെ നിയന്ത്രണത്തിലായി. തെക്കന്‍ ബോന്‍നോയിലെ മറ്റ് നഗരങ്ങളും ഭീകരരുടെ പിടിയിലായതായി അഭ്യൂഹങ്ങളുണ്ട്.

എന്നാല്‍ തീവ്രവാദികളെ നേരിടാന്‍ തക്ക ശക്തിയുള്ള ആയുധങ്ങളില്ലാതെ നൈജീരിയന്‍ സേന ഈ നഗരങ്ങള്‍ തിരിച്ചുപിടിക്കാന്‍ നില്‍ക്കാതെ പിന്‍‌വാങ്ങുന്നതായാണ് സൂചന. ഇതൊടെ ലോകത്ത് മറ്റൊരു സങ്കീര്‍ണ്ണമായ പ്രശ്നവും ഉയര്‍ന്നു വരികയാണ്. ഇറാഖിലെ ഇസ്ലാമിക് ഭീകര്‍ സിറിയ പിടിച്ചെടുക്കാന്‍ നടത്തുന്ന നിക്കങ്ങളേപ്പോലെ തന്നെ ബോക്കോ ഹറാമും ആഫ്രിക്കയിലെ മറ്റുരാജ്യങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യുമെന്ന് ഉറപ്പായിക്കഴിഞ്ഞു.