കള്ളപ്പണം: ജനങ്ങള്‍ക്കും വിരങ്ങള്‍ നല്‍കാം

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (14:18 IST)
കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് പ്രത്യേക അന്വേഷണ (എസ്ഐടി) സംഘത്തിന് നല്‍കാം. കള്ളപ്പണക്കേസിലെ ആളുകളെപ്പറ്റിയോ ഉറവിടങ്ങളെപ്പറ്റിയോ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ എസ്ഐടിക്ക് കൈമാറാവുന്നതുമാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്ഐടി പ്രത്യേക അന്വേഷണം നടത്തുന്നതുമാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

കള്ളപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് വിവരങ്ങള്‍ കൈമാറുന്നതിനായി ഒരു ഇമെയില്‍ ഐഡി ഉണ്ടാക്കുമെന്നും എസ്ഐടി വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി എസ്ഐടിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്നവരെ പറ്റിയുള്ള എല്ലാവിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കേസിന്റെ അന്വേഷണവും വിശദവിവരങ്ങളും സുപ്രീംകോടതി എസ്ഐടിക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.