കള്ളപ്പണം: ഇന്ത്യക്കാരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡിന് കൈമാറി

Webdunia
വ്യാഴം, 23 ഒക്‌ടോബര്‍ 2014 (15:06 IST)
സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട്  അമ്പത് ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡിന് കൈമാറി. അതേസമയം ഇന്ത്യക്കാരോട് അക്കൌണ്ടുകള്‍ ക്ളോസ് ചെയ്യാന്‍ സ്വിസ് ബാങ്കുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്.

സ്വിസ് ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിനായി ധനമന്ത്രാലയത്തില്‍ നിന്നുള്ള ഉന്നതതല സംഘം സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ വിശദാംശങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സ്വിസ് സര്‍ക്കാര്‍ തയാറായത്. ഇവരുടെ അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം മുന്‍നിര്‍ത്തി ചര്‍ച്ച പുരോഗമിക്കുകയാണ്.

ഈ ചര്‍ച്ച വിജയിച്ചാല്‍ സ്വിസ് സര്‍ക്കാര്‍ ഇന്ത്യാക്കാരുടെ കള്ളപ്പണത്തിന്റെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പിടും. ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മൂന്നു പ്രമുഖ ബാങ്കുകളാണ് നാല് ഇന്ത്യക്കാരോട് എത്രയും വേഗം അക്കൌണ്ട് ക്ളോസ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.