മന്ത്രവാദത്തിനിടെ ജാര്‍ഖണ്ഡില്‍ അഞ്ചു സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നു 45 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ഇവര്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് മന്ത്രവാദം നടത്തിയതെന്നും പുറത്തുനിന്നുള്ളവര്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നുമാണ് പ്രാഥമിക സൂചന. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജാര്‍ഖണ്ഡിലും ബിഹാറിലും മന്ത്രവാദത്തിനിടെ ആളുകള്‍ മരിക്കുന്നത് ഇതാദ്യമല്ല.