പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും പ്രതിഷേധവും കാരണം ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാതെ ബി ജെ പി. സീറ്റുതര്‍ക്കവും തമ്മിലടിയും രാജിഭീഷണിയും ശക്തമാകുന്നതിനിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തനാണ് ബി ജെ പിയുടെ ശ്രമം.
ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ഇതില്‍ 150 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയിലേക്ക് മറ്റു സമുദായത്തില്‍ നിന്നുള്ളവരെ കൂടി ആകര്‍ഷിക്കുന്നതിനായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.
മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് മത്സരിപ്പിക്കാനാണ് ഇപ്പോള്‍ ബി ജെ പിയുടെ ശ്രമം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ രാജിഭീഷണിക് നിലനില്‍ക്കേയാണിത്. ഉയര്‍ന്ന ജാതിയില്‍ നിന്ന് ലഭിച്ചിരുന്ന വോട്ട് ആയിരുന്നു ബി ജെ പിയുടെ അടിത്തറ. എന്നാല്‍, കഴിഞ്ഞ 14 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിനു പുറത്താണ് ബി ജെ പിയുടെ സ്ഥാനം.