ഡല്‍ഹിയിലെ കൂട്ടത്തോ‌ല്‍‌വി ആര്‍‌എസ്‌എസ് പരിശോധിക്കുന്നു

ഞായര്‍, 15 ഫെബ്രുവരി 2015 (16:19 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കൂട്ടത്തോ‌ല്‍‌വിയുടെ പശ്ചാത്തലത്തില്‍ പരാജയ കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ആര്‍‌എസ്‌എസ് യോഗം തുടങ്ങി. ഉത്തര്‍പ്രദേശിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇതിനാവശ്യമായ തന്ത്രങ്ങളും യോഗത്തില്‍ തീരുമാനമാകും. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനമാണ് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
 
ഗൊരക്പൂര്‍ മുതല്‍ കാണ്‍പൂര്‍ വരെയുളള പ്രവിശ്യകളിലെ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകരും ബി ജെ പി, വിശ്വഹിന്ദുപരിഷത് പ്രവര്‍ത്തകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.ഈ യോഗത്തില്‍ എടുക്കുന്ന തീരുമാനപ്രകാരമായിരിക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ബിജെപിക്ക് ഈ യോഗ തീരുമാനങ്ങളില്‍ നിന്ന് മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ടാകും. 
 


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക