ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ആരംഭിച്ചു

Webdunia
വെള്ളി, 3 ഏപ്രില്‍ 2015 (08:55 IST)
ബിജെപിയുടെ ആദ്യ ദേശീയ നിര്‍വാഹക സമിതി ബംഗളൂരുവില്‍ തുടങ്ങി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് നിര്‍വാഹക സമിതി ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ് യോഗം നടക്കുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാറിനെ പ്രതിരോധിക്കാനാവശ്യമായ പ്രചാരണപരിപാടികളാണ് ദേശീയ നിര്‍വാഹക സമിതി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ എങ്ങനെ ഫലപ്രധമായി നേരിടാം. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന കാര്യവുമായിരിക്കും പ്രധാമായും ചര്‍ച്ച ചെയ്യുക.

ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുകയാണെന്നും. ചില സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടതിനെക്കാള്‍ മൂന്നിരട്ടി മുതല്‍ ഏഴിരട്ടി വരെ അംഗങ്ങളെയുണ്ടാക്കിയ പശ്ചാത്തലത്തില്‍ കാമ്പയിന്‍ ഒരു മാസം കൂടി തുടരുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. നിര്‍വാഹക സമിതിയില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയവും വിദേശ നയം സംബന്ധിച്ച പ്രമേയവും യോഗം ചര്‍ച്ച ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.