ബിജെപിയെ മുസ്ലീങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിക്കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹെപ്തുള്ള പറയുന്നത്. വികസനം എല്ലാവര്‍ക്കും എന്ന ബിജെപിയുടെ അജണ്ട മൂലമാണത്രെ മുസ്ലീങ്ങള്‍ ബിജെപിയോട് അടുക്കുന്നതെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം.
വോട്ട് ബാങ്ക് രാഷ്ട്രീയം ഇനി പഴങ്കഥയാകും,കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുസ്ലീങ്ങളുടെ വോട്ട് ബിജെപിക്ക് കിട്ട്. എല്ലാ മുസ്ലീങ്ങളും വോട്ട് ചെയ്തിട്ടുണ്ടാവില്ല, പക്ഷെ അവര്‍ക്ക് ബിജെപിയില്‍ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നു നജ്മ പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയോട് ഇതുവരെ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് മൌലാന അബ്ദുള്‍ കലാമിന്റെ മകളാണ്. കോണ്‍ഗ്രസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇവര്‍ക്ക് മോഡി സര്‍ക്കാരില്‍ ന്യൂനപക്ഷ വകുപ്പ് നല്‍കുകയായിരുന്നു.
ഇന്ത്യയിലെ മുസ്ലിങ്ങളെ ന്യൂനപക്ഷ വിഭാഗമായി കാണാനാവില്ലെന്നും അംഗസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പാഴ്സികളെ ന്യൂനപക്ഷമായി കണക്കാക്കാമെന്നും പറഞ്ഞ് നേരത്തേ ഇവര്‍ വിവാദം സൃഷ്ടിച്ചിരുന്നു. ധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് നജ്മ ഹെപ്തുള്ള.