ബിജെപി എം എല്‍ എയുടെ ഭര്‍ത്താവ് പൊലീസുകാരെ മര്‍ദ്ദിച്ചു; ഗതാഗതനിയമം ലംഘിച്ചതിന് പിഴ ഈടാക്കിയത് മര്‍ദ്ദനകാരണം

ചൊവ്വ, 21 ഫെബ്രുവരി 2017 (11:08 IST)
എം എല്‍ എയുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത് വിവാദമാകുന്നു. രാജസ്ഥാനിലെ രാംഗഞ്ച് മാണ്ഡിയിലെ ബിജെപി എം എല്‍ എയായ ചന്ദ്രകാന്ത മേഘവാളിന്റെ ഭര്‍ത്താവ്  നരേന്ദ്ര മേഘവാളാണ് പൊലീസിനെ മര്‍ദ്ദിച്ചത്.
 
ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയതിനാണ് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകന്റെ വാഹനത്തിനാണ് ഗതാഗതനിയമ ലംഘനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കിയത്. മരാവീര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
 
പ്രശ്നം വഷളാകുന്നത് തടയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തി. പൊലീസുകാരന് മര്‍ദ്ദനമേറ്റെന്ന് സ്ഥിരീകരിച്ചെങ്കിലും എം എല്‍ എയ്ക്കോ ബി ജെ പി പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെന്ന വാര്‍ത്തകള്‍ പൊലിസ് നിഷേധിച്ചു.

വെബ്ദുനിയ വായിക്കുക