നിങ്ങള്‍ 18 വയസ്സിന് താഴെ ആണെങ്കിലും ഗൂഗിള്‍ നിയന്ത്രിത ഉള്ളടക്കം ആക്സസ് ചെയ്യാന്‍ ശ്രമിക്കുകയാണോ? എന്നാല്‍ ഇനി പിടിവിഴും. മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് യൂട്യൂബില്‍ തങ്ങളുടെ പ്രായം വ്യാജമാക്കുന്ന കുട്ടികള്‍ക്ക് ഗൂഗിള്‍ കടിഞ്ഞാണിടുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്നവരുടെ ഉള്ളടക്കം കാണുന്നതില്‍ നിന്ന് തടയാന്‍ ഇത് സഹായിക്കും.
ഈ വര്‍ഷം അവസാനം പരീക്ഷണം ആരംഭിക്കാനിരിക്കുന്ന ഈ പുതിയ സംവിധാനം ആളുകള്‍ തിരയുന്നതും കാണുന്നതുമായ കാര്യങ്ങള്‍ വിശകലനം ചെയ്യും. ആരെങ്കിലും 18 വയസ്സിന് താഴെയുള്ളവരാണെന്ന് കരുതുന്നുവെങ്കില്‍, പ്രായ-നിയന്ത്രണമുള്ളതും സ്പഷ്ടവുമായ വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് യൂട്യൂബ് സ്വയം കര്‍ശനമായ ഉള്ളടക്ക ഫില്‍ട്ടറുകള്‍ പ്രയോഗിക്കും. 2026 ഓടു കൂടി ഇത് പൂര്‍ണമായും നടപ്പിലാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.