പതിവുകളൊക്കെ തെറ്റിച്ച് കൊണ്ട് ബിമൻ ബോസ്; വോട്ടു കുത്തിയത് കൈപ്പത്തിക്ക്

Webdunia
ശനി, 23 ഏപ്രില്‍ 2016 (10:44 IST)
അരനൂറ്റാണ്ട് ദൈർഘ്യമുള്ള രാഷ്ട്രീയ ജീവിതത്തിൽ ബിമൻ ബോസ് ഇത്തവണ പതിവിനു വിപരീതമായി ഒരു തീരുമാനമെടുത്തു. വോട്ട് കൈപ്പത്തിക്ക് തന്നെ എന്നായിരുന്നു ആ തീരുമാനം. ഇടതിനു വേണ്ടി പ്രവർത്തിച്ച ബിമൻ ബോസ് വോട്ട് രേഖപ്പെടുത്തിയത് കോൺഗ്രസിന്റെ പഴയ തലവൻ സോമൻ മിത്രയ്ക്ക് വേണ്ടിയായിരുന്നു.
 
ഇടതുമുന്നണിയുടെ പടത്തലവനായ ഇദ്ദേഹത്തിന് ഇടത്പക്ഷത്തിന്റെ വളർച്ചയ്ക്കുവേണ്ടി കോൺഗ്രസുമായി സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് കരുതിക്കാണില്ല. വ്യാഴാഴ്ച അലിമുദ്ദീന്‍ സ്ട്രീറ്റിനടുത്തുള്ള ഫസലുല്‍ ഹഖ് ഗേള്‍സ് സ്‌കൂളില്‍ ആയിരുന്നു അദ്ദേഹം തന്റെ വിലപ്പെട്ട് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. 
 
2001 മുതല്‍ ഇടതുമുന്നണി ചെയര്‍മാനായ ബിമന്‍ ബോസ്‌, 2006 മുതല്‍ 2015 വരെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ സൃഷ്‌ടിച്ച "ശ്വാസം മുട്ടിക്കുന്ന" അന്തരീക്ഷമാണ്‌ മറ്റു പാര്‍ട്ടികളുമായി കൂട്ടുചേരാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചതെന്നും ബിമന്‍ ബോസ്‌ വ്യക്തമാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം