മറ്റൊരു മഹാമാരി വരും, കോവിഡിനേക്കാള്‍ ഭീകരന്‍; മരണനിരക്ക് അഞ്ച് ശതമാനം ആയിരിക്കുമെന്ന് ബില്‍ ഗേറ്റ്‌സ്

Webdunia
ഞായര്‍, 12 ജൂണ്‍ 2022 (11:35 IST)
കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി വരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കോവിഡിനേക്കാള്‍ ഭീകരനായ മറ്റൊരു മഹാമാരി വരാന്‍ സാധ്യതയുണ്ടെന്നാണ് ബില്‍ ഗേറ്റ്‌സ് പറയുന്നത്. 
 
കോവിഡിനേക്കാള്‍ മരണനിരക്ക് കൂടുതല്‍ ആയിരിക്കും പുതിയ മഹാമാരിക്ക്. കോവിഡില്‍ 0.2 ശതമാനം മാത്രമായിരുന്നു മരണനിരക്ക്. എന്നാല്‍ പുതിയ മഹാമാരിയുടെ മരണനിരക്ക് അഞ്ച് ശതമാനമായിരിക്കും. ഭാവിയില്‍ കൂടുതല്‍ മഹാമാരികള്‍ വരും. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പുതിയ മഹാമാരികള്‍ക്കുള്ള 50 ശതമാനം സാധ്യതയുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article