ഭൂകമ്പത്തെത്തുടര്‍ന്ന് പരിക്കേറ്റ് ബിഹാര്‍ ആശുപത്രിയില്‍ എത്തിയവരെ തിരിച്ചറിയാന്‍ നെറ്റിയില്‍ ആശുപത്രി അധികൃതര്‍ ഭൂകമ്പ് എന്ന് എഴുതിയ സ്റ്റിക്കറുകള്‍ ഒട്ടിച്ചത് വിവാദമാകുന്നു. ധര്‍ബാംഗ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
ഇവിടെ ഭൂകമ്പബാധിതരെ പാര്‍പ്പിക്കാനായി ആശുപത്രിയിലെ കാര്‍ഡിയോളജി വകുപ്പില്‍ ഒരു താല്‍ക്കാലിക വാര്‍ഡ് പെട്ടെന്ന് തയ്യാറാക്കിയിരുന്നു. ഭൂകമ്പത്തിനിരയായ പതിനഞ്ച് പേരാണ് ഇവിടെ ചികിത്സയിലുളളത്. നെറ്റിയില്‍ സ്റ്റിക്കറുമായി പരിചരിക്കപ്പെടുന്ന ഇവരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് മാപ്പ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് താന്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയതായും സ്റ്റിക്കറുകള്‍ ഉടന്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതായും ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ദര്‍ഭംഗയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി ബൈദ്യനാഥ് സാഹ്നി അറിയിച്ചു.