ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (11:56 IST)
ന്യൂഡൽഹി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കണമെന്ന രാഷ്ട്രീയപാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കൃത്യസമയത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നും കൊവിഡ് സ്ഥിതി പരിഗണിച്ചുകൊണ്ടുള്ള ഒരുക്കങ്ങൾ നടത്തുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.
 
ആര്‍ജെഡി,  എല്‍ജെപി എന്നിവയുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ എൽജെപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article