പുതിയ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി പദത്തിന് അപമാനം: നിതീഷ്

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (09:19 IST)
ബിഹാറില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിതീഷ് കുമാര്‍ രംഗത്ത്. പുതിയ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി പദത്തിന് തന്നെ അപമാനണെന്നാണ് നിതീഷ് പറഞ്ഞത്.

അതേസമയം, ജാതി രാഷ്‌ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തന്ത്രങ്ങള്‍. മോഡിയെ അതിപിന്നോക്ക സമുദായക്കാരനാക്കി ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. അതിപിന്നോക്ക വിഭാഗക്കാരനായ താന്‍ ജീവന്‍ ത്യജിച്ചും സംവരണം നിലനിര്‍ത്തുമെന്ന് മോഡി റാലികളില്‍ പ്രസംഗിച്ച സാഹചര്യത്തിലാണ് ബിജെപി തന്ത്രം മാറ്റിയത്. മോഡി മൂന്നോക്ക സമുദായക്കാരനല്ല. അദ്ദേഹം അതിപിന്നോക്ക സമുദായത്തില്‍ നിന്ന് വന്നയാളാണെന്നും വ്യക്തമാക്കിയാണ് ബിജെപി പ്രചാരണം നടത്തുന്നത്.

ബോജ്പുര്‍, ബുക്സര്‍, നളന്ദ, പാറ്റ്ന, സരണ്‍, വൈശാലി ജില്ലകളിലെ 50 നിയമസഭാ സീറ്റുകളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 12, 16 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് നടന്നത്. നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണിത്. വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും.