ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (17:01 IST)
ബിഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തില്‍ 32 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 16നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

ഒന്നാം ഘട്ടത്തില്‍ 49 ഉം, രണ്ടാം ഘട്ടത്തില്‍ 32 ഉം, മൂന്നാം ഘട്ടത്തില്‍ 50 ഉം, നാലാം ഘട്ടത്തില്‍ 55 ഉം, അഞ്ചാം ഘട്ടത്തില്‍ 57ഉം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 49 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 49 ഇടങ്ങളിലുമായി 586 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 54 വനിതകള്‍ ഒന്നാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ടായിരുന്നു.