മദ്യപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (17:55 IST)
അത്താഴത്തിന് ശേഷം മദ്യപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി.പാട്നയില്‍ മഹാദളിത് വിഭാഗക്കാരുടെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മഞ്ജി.

പകല്‍ മുഴുവന്‍ ജോലി ചെയ്ത് വരുന്ന ഒരാള്‍ രാത്രി വീട്ടിലെത്തി അത്താഴത്തിന് ശേഷം അല്‍പം മദ്യപിക്കുന്നതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല മഞ്ജി ചടങ്ങില്‍ പറഞ്ഞു.

നിതീഷ് കുമാറിന് പകരം ബിഹാര്‍ മുഖ്യമന്ത്രിയായ മഞ്ജി ഇതാദ്യമായല്ല വിവാദങ്ങളില്‍ ചെന്ന് ചാടുന്നത്. ഇതിന് മുന്‍പ് കരിഞ്ചന്തയേയും പൂഴ്തിവയ്പിനേയും അനുകൂലിച്ച് മഞ്ജി പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.




വെബ്ദുനിയ വായിക്കുക