ബീഹാറില്‍ 14കോടി ചിലവഴിച്ച് നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നുവീണു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (08:33 IST)
ബീഹാറില്‍ 14കോടി ചിലവഴിച്ച് നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നുവീണു. ബീഹാറിലെ ബേഗുസരായില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. 206 മീറ്റര്‍ നീളമുള്ള പാലം ബുഡി ഗണ്ഡക് നദിക്ക് കുറുകെയാണ് നിര്‍മിച്ചിരുന്നത്. 
 
പ്രദേശവാസികള്‍ കരാറുകാരുമായി തര്‍ക്കമുണ്ടായിരുന്നു. കരാറുകാരുടെ റോഡ് റോളര്‍ നദിയിലേക്ക് തള്ളിയിട്ടിരുന്നു. ഇതുയര്‍ത്താന്‍ പാളത്തില്‍ ക്രെയിനുകള്‍ കയറ്റിയിരുന്നു. ഇത് വിള്ളലുണ്ടാക്കിയെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article