അഗ്നിപഥിനെതിരെ പ്രതിഷേധം: ബീഹാറില്‍ 200 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റെയില്‍വേ

സിആര്‍ രവിചന്ദ്രന്‍
ശനി, 18 ജൂണ്‍ 2022 (16:17 IST)
അഗ്നിപഥിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നു. ബീഹാറില്‍ 200 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റെയില്‍വേ അറിയിച്ചു. 50 കോച്ചുകളും അഞ്ച് എഞ്ചിനുകളും പൂര്‍ണമായി കത്തി നശിച്ചു. കൂടാതെ ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. 
 
അതേസമയം സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍മി ട്രെയിനിങ് സെന്റര്‍ നടത്തുന്ന സുബ്ബ റാവു എന്നയാളെയാണ് ആന്ധ്രാപോലീസ് കസ്റ്റഡിയിലെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article