ഡൽഹി: കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിയ്ക്കാൻ ഒരുങ്ങി ഭാരത് ബയോടെക്. ഈ മാസം അവസാനത്തോടെയോ, മാർച്ച് ആദ്യത്തോടെയോ പരീക്ഷണം ആരംഭിയ്ക്കാനാണ് ഭാരത് ബയോടെക് ലക്ഷ്യംവയ്ക്കുന്നത്. 2 മുതൽ 18 വയസുവരെയുള്ള കുട്ടികളിലാണ് വാക്സിൻ പരീക്ഷിയ്ക്കുക എന്ന് ഭാരത് ബയോടെക് അറിയിച്ചു. പരീക്ഷണത്തിന് കേന്ദ്ര സർക്കാരിനിന്നുമുള്ള അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇത് ഉടൻ ലഭ്യമായേക്കും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പരീക്ഷണം ആരംഭിയ്ക്കാനാണ് തീരുമാനം. നാഗ്‌പൂർ ഉൾപ്പടെ കുട്ടുകളുടെ ആശുപത്രികൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിയ്ക്കും പരീക്ഷണം. അടുത്ത നാലുമാസത്തിനുള്ളിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ലഭ്യമാക്കും എന്ന് ജനുവരിയിൽ ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല പറഞ്ഞിരുന്നു.