ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

Webdunia
ചൊവ്വ, 21 ജൂലൈ 2020 (11:48 IST)
ബെംഗളുരു: ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കൃത്യമായ പരിചരണം ലഭിയ്ക്കാതെ വന്നതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ബെംഗളുരുവിലാണ് സംഭവം ഉണ്ടായത്. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ശ്രീരാമപുര ഗവണ്‍മെന്‍റ് ആശുപത്രിയും, വിക്ടോറിയ ആശുപത്രിയും, വാണിവിലാസും ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. 
 
പുലർച്ചെ മൂന്ന് മണിമുതൽ ആറുമണിക്കൂറോളമാണ് ആശുപത്രികൾ തോറും കയറിയിറങ്ങി സഹായം അഭ്യർത്ഥിച്ചത് ഒടുവിൽ ചികിത്സ ലഭിയ്ക്കാതെ ഓട്ടോറിക്ഷയിൽ തന്നെ യുവതി പ്രസവിച്ചു. കുഞ്ഞിന് പരിചരണം നൽകാൻ കെസി ജനറൽ ആശുപത്രിയിലേയ്ക്ക് എത്തിയ്ക്കാൻ ഓട്ടോഡ്രൈവർ ശ്രമിച്ചെങ്കിലും  കുഞ്ഞിന്റെ ജീവൻ രക്ഷിയ്ക്കാനായില്ല. മുൻ മുഖ്യമന്ത്രി സിദ്ധരാമയയ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article